17 April Wednesday

മധ്യപ്രദേശില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുഞ്ഞിന് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

ഭോപ്പാല്‍> മധ്യപ്രദേശില്‍ മൂന്ന് ദിവസമായി കുഴല്‍കിണറില്‍ കുടുങ്ങിക്കിടന്ന രണ്ട് വയസുകാരിക്ക് ദാരൂണാന്ത്യം. മൂന്ന് ദിവസം കുഴല്‍കിണറില്‍ കിടന്ന പെണ്‍കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.   ബോപ്പാലില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സെഹോറിലാണ് സംഭവം.300 അടി  താഴ്ചയുള്ള   കുഴല്‍കിണറിലേക്കാണ് കുട്ടി വീണത്.

 ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് മുംഗവല്ലി ഗ്രാമത്തില്‍ രണ്ട് വയസുകാരിയായ സൃഷ്ടി കുഴല്‍ കിണറില്‍ വീണത്. വ്യാഴാഴ്ച 5.30 ന് കുട്ടിയെ പുറത്തെടുക്കുകയും  ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആശുപത്രി അധികൃതരാണ് മരം സ്ഥിരീകരിച്ചത്
 
ആദ്യം 40 അടി താഴ്ചയിലായിരുന്ന ശ്രദ്ധ. കുട്ടിയെ രക്ഷിക്കാനായെത്തിയ യന്ത്രങ്ങളുടെ വിറയലില്‍ 100 അടി താഴ്ചയിലേക്ക് കുട്ടി പോവുകയായിരുന്നു.  ഇത്  രക്ഷാ പ്രവത്തനം കൂടുതല്‍ ദുഷ്‌കരമാക്കി.

കുട്ടിയുടെ ശരീരം വല്ലാതെ മോശമായ അവസ്ഥയിലായെന്ന് അധികൃതര്‍ പറഞ്ഞു. ശരീരം പോസ്റ്റ് മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്‌
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top