19 April Friday

വിറ്റഴിക്കരുത്; മോദിക്ക് ബിഎംഎസ്‌ നിവേദനം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022


ന്യൂഡൽഹി
സ്വകാര്യവൽക്കരണവും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയും അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംഘപരിവാർ തൊഴിലാളി സംഘടന ബിഎംഎസ്‌ പ്രധാനമന്ത്രിക്ക്‌ നിവേദനം നൽകി. പ്രതിരോധമേഖലയുടെ കോർപറേറ്റുവൽക്കരണം ഉപേക്ഷിക്കുക, ബാങ്ക്‌ സ്വകാര്യവൽക്കരണ നടപടി നിർത്തിവയ്‌ക്കുക, നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയർത്തരുത്‌ തുടങ്ങിയ ആവശ്യങ്ങളും ബിഎംഎസ്‌ ജനറൽ സെക്രട്ടറി ബിനോയ്‌ കുമാർ സിൻഹ നൽകിയ കത്തിൽ ഉന്നയിച്ചു. സാർവത്രിക സ്വകാര്യവൽക്കരണം നിർദേശിക്കുന്ന നിതി ആയോഗ്‌ നിലപാടിൽ ബിഎംഎസ്‌ കടുത്ത രോഷം പ്രകടിപ്പിച്ചു.

തൊഴിലാളിവിരുദ്ധ തൊഴിൽകോഡുകൾ പിൻവലിക്കുക, കൽക്കരിമേഖലയുടെ വാണിജ്യവൽക്കരണം അവസാനിപ്പിക്കുക, ബിപിസിഎൽ ഓഹരിവിൽപ്പന അവസാനിപ്പിക്കുക എന്നിവയാണ്‌ മറ്റ്‌ ആവശ്യങ്ങൾ. ഇതര കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ പൊതുവേദി ഇതേ ആവശ്യങ്ങൾ ഉയർത്തി ഫെബ്രുവരി 23നും 24നും അഖിലേന്ത്യ പണിമുടക്കിന്‌ ആഹ്വാനം നൽകിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top