ന്യൂഡൽഹി
പാർലമെന്റ് ഗ്യാലറിയിൽ വിലക്ക് ലംഘിച്ച് വീണ്ടും മുദ്രാവാക്യം മുഴക്കി ബിജെപി പ്രവർത്തകർ. രാജ്യസഭയിൽ വനിതാ ബിൽ ചർച്ചയ്ക്കിടെയാണ് ഗ്യാലറിയിൽ ഇരുന്ന ബിജെപിയുടെ വനിതാ പ്രവർത്തകർ ‘മോദി..മോദി’ മുദ്രാവാക്യം ഉയർത്തിയത്. സുരക്ഷാജീവനക്കാർ എത്തി മുദ്രാവാക്യം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ചട്ടങ്ങൾ ലംഘിച്ച് വനിതാ ബില്ലിനെ രാഷ്ട്രീയ ആയുധമാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപോയി.
വനിതാ ബിൽ പാർലമെന്റ് പരിഗണിച്ച കഴിഞ്ഞ മൂന്നുദിവസവും ബിജെപിയുടെ വനിതാപ്രവർത്തകരെ സർക്കാർ ഗാലറിയിൽ എത്തുക്കുന്നുണ്ട്. വ്യാഴാഴ്‌ച ചലച്ചിത്ര താരം തമന്ന ഭാട്ടിയ പുതിയ പാർലമെന്റ് സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..