29 March Friday

ത്രിപുര : ബിജെപി ആക്രമണം നിർത്തണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021


ന്യൂഡൽഹി
ത്രിപുരയിൽ സിപിഐ എമ്മിനും ഇതര പ്രതിപക്ഷപാർടികൾക്കുംനേരെ ബിജെപിക്കാരായ സാമൂഹ്യവിരുദ്ധർ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ശക്തിയായി അപലപിച്ചു.  17ന്‌ ലോക്കൽകമ്മിറ്റി ഓഫീസ്‌ ആക്രമിച്ച്പ്രവർത്തകരെ മർദിച്ചു.  സ്ഥലത്തെത്തിയ സംസ്ഥാനകമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ ജർണദാസ്‌ എംപിയെയും ആക്രമിച്ചു. പിന്നാലെ എംപിയുടെ വീടാക്രമിച്ച്‌ പണവും സാധനങ്ങളും കൊള്ളയടിച്ചു.

പാർടി സബ്‌ഡിവിഷൻ കമ്മിറ്റി ഓഫീസ്‌ ആക്രമിച്ച്‌ സെക്രട്ടറിയെയും സുരക്ഷാ ജീവനക്കാരെയും മർദിച്ച് കൊള്ള നടത്തി, വാഹനം നശിപ്പിച്ചു.  കഴിഞ്ഞദിവസം കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റിനെയും ബിജെപിക്കാർ ആക്രമിച്ചു.ക്രമസമാധാനം സംരക്ഷിക്കുന്നതിനുപകരം സർക്കാർ  ആക്രമണങ്ങൾക്ക്‌ രക്ഷാകർതൃത്വം വഹിക്കുന്നു‌. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ത്രിപുരജനത വച്ചുപൊറുപ്പിക്കില്ലെന്നും‌ പിബി പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top