20 April Saturday

ട്വിറ്റർ അക്കൗണ്ട്‌ പൂട്ടൽ; ട്രംപിനെ പിന്തുണച്ചതിന്‌ പിന്നിൽ‌ ബിജെപിയുടെ ആശങ്ക

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2021

ന്യൂഡൽഹി > സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ച്‌ വിദ്വേഷപ്രചാരണം നടത്തുന്ന സംഘപരിവാറിന്‌ ട്വിറ്ററിൽനിന്ന്‌ ഭാവിയിൽ  തിരിച്ചടി ഉണ്ടാകുമെന്ന്‌ ബിജെപിയിൽ ആശങ്ക. ക്രിമിനൽ പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ അക്കൗണ്ട്‌ ട്വിറ്റർ പൂർണമായും റദ്ദാക്കിയ നടപടിക്കെതിരായ ബിജെപി നേതാക്കളുടെ പ്രതികരണം ഈ ആശങ്കയിൽനിന്നുള്ളതാണ്‌.

ട്വിറ്ററും ഫെയ്‌സ്‌ബുക്കും വാട്സാപ്പും വഴി സംഘപരിവാർ നടത്തിവരുന്ന വിദ്വേഷപ്രചാരണത്തിനെതിരെ പരാതി വ്യാപകമാണ്‌. ഇന്ത്യയിലും ഇത്തരം അക്കൗണ്ടുകൾ നിരോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്‌. ഇതു മുന്നിൽക്കണ്ടാണ്‌ ബിജെപി നേതാക്കളുടെ പ്രതികരണം. അപകടകരമായ കീഴ്‌വഴക്കമാണ്‌ ട്രംപിനെതിരായ ട്വിറ്റർ നടപടിയെന്ന്‌ ബിജെപി ഐടി സെൽ തലവൻ അമിത്‌ മാളവ്യ പറഞ്ഞു.

വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന്‌ അമിത്‌ മാളവ്യ പലപ്പോഴും പിടിയിലായിട്ടുണ്ട്‌. ട്വിറ്റർ നടപടി ജനാധിപത്യത്തിനു ഭീഷണിയാണെന്ന്‌ ബിജെപി എംപിയും യുവമോർച്ച അധ്യക്ഷനുമായ തേജസ്വി സൂര്യ പറഞ്ഞു. തീവ്രവർഗീയ പരാമർശങ്ങളുടെ പേരിൽ കുപ്രസിദ്ധനാണ് തേജസ്വി സൂര്യ‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top