29 March Friday

ബിജെപി കൊൽക്കത്ത സെക്രട്ടറിയറ്റ്‌ മാർച്ച്‌ അക്രമാസക്തം

ഗോപിUpdated: Wednesday Sep 14, 2022

കൊൽക്കത്ത
തൃണമൂൽ മന്ത്രിമാരുടെയും നേതാക്കളുടെയും അഴിമതിക്കെതിരെ ബിജെപി സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ച് അക്രമാസക്തമായി. പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.  

  കൊൽക്കത്ത, ഹൗറ എന്നിവിടങ്ങളിൽനിന്ന് സെക്രട്ടറിയറ്റിലേക്ക്‌ നടത്തിയ മാർച്ചിൽ ബിജെപി പ്രവർത്തകർ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. പൊലീസിനുനേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങൾ തീയിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് സുഖാന്ത മജുംദാർ, പ്രതിപക്ഷ നേതാവ് സുഖേന്ദു അധികാരി എന്നിവരുൾപ്പെടെ നിരവധി നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top