13 July Sunday

അടിസ്ഥാനസൗകര്യ വികസനം: പദ്ധതികൾ മുടക്കാൻ ഗൂഢാലോചനയെന്ന്‌ പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

ന്യൂഡൽഹി
രാജ്യത്ത്‌ ആധുനിക അടിസ്ഥാനസൗകര്യ വികസനപദ്ധതിയുടെ നിർമാണം തടസ്സപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാജ്യാന്തര ഏജൻസിവരെ ഇതിനു പിന്നിലുണ്ട്‌. ഇവർക്ക്‌ ലോകബാങ്കിനെയും ഉന്നത നീതിപീഠങ്ങളെയും സ്വാധീനിക്കാൻ കഴിയുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം’ എന്ന വിഷയത്തിൽ കേന്ദ്ര, സംസ്ഥാന പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനം വീഡിയോ കോൺഫറൻസ്‌ സംവിധാനത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി അനുമതിയുടെ പേരിൽ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ തടസ്സപ്പെടുത്തുന്നതായി കാണുന്നു. ആഗോള സ്ഥാപനങ്ങളും ഫൗണ്ടേഷനുകളും നഗര നക്‌സലുകളുമായി ചേർന്ന്‌ വിവാദം സൃഷ്ടിക്കുന്നു.  പരിസ്ഥിതിയുടെ പേരിൽ അനാവശ്യ തടസ്സവാദങ്ങൾ ഉന്നയിക്കരുത്‌. പരിസ്ഥിതി അനുമതിക്കായി 6000 അപേക്ഷ സംസ്ഥാനങ്ങളിൽ കെട്ടിക്കിടക്കുന്നു. വനമേഖല പരിസ്ഥിതി അനുമതിക്കായി 6500 അപേക്ഷ വേറെയും. ഇന്നത്തെ കാലത്ത്‌ മൂന്നു മാസത്തിനകം തീർപ്പുണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top