18 April Thursday

ബിജെപി എംഎൽഎക്കെതിരെ ബലാത്സംഗ‌ കേസ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 7, 2020

ഡെറാഡൂൺ> ഉത്തരാഖണ്ഡിൽ ബിജെപി എംഎൽഎ മഹേഷ്‌ നേഗിക്കെതിരെ ബലാത്സംഗത്തിന്‌ കേസെടുത്തു. സ്‌ത്രീ പരാതി നൽകി ആഴ്‌ചകൾക്ക്‌ ശേഷമാണ്‌  ദ്വാരഹാത്തിൽ നിന്നുള്ള എംഎൽഎയായ നേഗിക്കെതിരെ കേസെടുത്തത്‌.

സ്‌ത്രീയെ  ഭീഷണിപ്പെടുത്തിയതിന്‌ എംഎൽഎയുടെ ഭാര്യ റിത നേഗിക്കെതിരെയും കേസെടുത്തു‌.
എംഎൽ‌എ തന്നെ ബലാത്സംഗം ചെയ്തുവെന്നും ഇതിൽ ഒരു മകളുണ്ടെന്നും പറഞ്ഞ്‌ ആഗസ്ത്‌ 16നാണ്‌ പരാതി നൽകിയത്‌.

പൊലീസിനു സംശയമുണ്ടെങ്കിൽ ഡിഎൻ‌എ പരിശോധന നടത്താമെന്നും ഇവർ പറഞ്ഞു. സ്‌ത്രീക്കെതിരെ എംഎൽഎയുടെ ഭാര്യയുടെ പരാതിയിൽ കഴിഞ്ഞ മാസം കേസെടുത്തിരുന്നു. അഞ്ചു കോടി രൂപ ആവശ്യപ്പെട്ടുവെന്നും  അത്‌ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന്‌ ഭീഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു റിത നേഗിയുടെ പരാതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top