20 April Saturday

കര്‍ണാടക ബിജെപി നേതാവിന്റെ 
വാ​ഗ്ദാനം വോട്ടിന് 6000 രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

ബം​ഗളൂരു
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട്‌ ചെയ്യാന്‍ ഒരാള്‍ക്ക് 6000 രൂപവീതം വാ​ഗ്ദാനം ചെയ്ത് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ രമേശ് ജർക്കിഹോളി. ബല​ഗവി ജില്ലയിലെ സുലെബാവി ഗ്രാമത്തിൽ ബിജെപി പരിപാടിക്കിടെയാണ് ജര്‍ക്കിഹോളി പരസ്യമായി വോട്ടിന് പണം വാ​ഗ്ദാനം ചെയ്തത്.
ബല​ഗവി റൂറല്‍ മണ്ഡലത്തിലെ കോണ്‍​ഗ്രസ് എംഎല്‍എ ലക്ഷ്മി ഹെബ്ബാൽക്കര്‍ വോട്ടര്‍മാര്‍ക്ക് പാരിതോഷികങ്ങള്‍ നൽകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. ‘‘ലക്ഷ്മി ഹെബ്ബാൽക്കർ ഇതുവരെ നല്‍കിയ കുക്കർ, മിക്‌സി തുടങ്ങിയവയ്ക്കെല്ലാംകൂടി 1000 രൂപയേ വിലവരൂ. ഇനിയും സമ്മാനങ്ങള്‍ നല്‍കിയാലും 3000 രൂപയ്ക്കുള്ളതിനേക്കാള്‍ കൂടുതലായി ഒന്നും കാണില്ല. 6000 രൂപയെങ്കിലും തന്നില്ലെങ്കിൽ നിങ്ങൾ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്യേണ്ട’’–- ജര്‍ക്കിഹോളി  പറഞ്ഞു.

മുന്‍ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ് ബിജെപി നേതൃത്വം. മേയില്‍ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ണാടകത്തില്‍ വന്‍തോതില്‍ പണമൊഴുക്കാനാണ് ബിജെപി ശ്രമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top