19 March Tuesday

ഗുജറാത്തിൽ വിമതശല്യം: 7 നേതാക്കളെ ബിജെപി പുറത്താക്കി

സ്വന്തം ലേഖകൻUpdated: Monday Nov 21, 2022

ന്യൂഡൽഹി> ഹിമാചലിനു പിന്നാലെ ഗുജറാത്തിലും വിമതശല്യം ബിജെപിക്ക്‌ തലവേദനയാകുന്നു. രണ്ട്‌ മുൻ എംഎൽഎമാർ അടക്കം വിമതരായി മൽസരിക്കുന്ന ഏഴ്‌ നേതാക്കളെ ബിജെപി ഞായറാഴ്‌ച പുറത്താക്കി. ഇവർ ഡിസംബർ ഒന്നിന്റെ ആദ്യഘട്ടം തെരഞ്ഞെടുപ്പിൽ മൽസരരംഗത്തുണ്ട്‌. രണ്ടാം ഘട്ടത്തിൽ വിമതരായി രംഗത്തുള്ളവരെ പുറത്താക്കിയിട്ടില്ല.

അരവിന്ദ്‌ ലഡാനി, ഹർഷദ്‌ വസവ എന്നിവരാണ്‌ പുറത്താക്കപ്പെട്ട മുൻഎംഎൽഎമാർ. 2012ൽ കേശോഡ്‌ മണ്ഡലത്തിൽനിന്ന്‌ ജയിച്ച ലഡാനിക്ക്‌ ഇക്കുറി സീറ്റ്‌ നിഷേധിച്ചതോടെയാണ്‌ വിമതനായി രംഗത്തുവന്നത്‌. പട്ടികവർഗ സംവരണ മണ്ഡലമായ നന്ദോഡിൽനിന്നാണ്‌ ഹർഷദ്‌ വസവ വിമതനായി മൽസരിക്കുന്നത്‌. സുരേന്ദ്രനഗർ ജില്ലാ പഞ്ചായത്ത്‌ അംഗമായ ചത്തർസിങ്‌ ഗുൻജാരിയ, കേതൻ പട്ടേൽ, ഭരത്‌ ചന്ദ്ര, ഉദയ്‌ ഷാ, കരൺ ബരയ്യ എന്നിവരാണ്‌ പുറത്താക്കപ്പെട്ട മറ്റ്‌ നേതാക്കൾ. സംസ്ഥാന പ്രസിഡന്റ്‌ സി ആർ പാട്ടീലിന്റെ നിർദേശപ്രകാരമാണ്‌  നടപടി.

രണ്ടാം ഘട്ടത്തിലും വിമതർ രംഗത്തുണ്ട്‌. വഗോഡിയ മണ്ഡലത്തിൽനിന്ന്‌ ആറുവട്ടം എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട മധു ശ്രീവാത്സവയും വഡോദരയിലെ പെഡ്ര മണ്ഡലത്തെ പ്രതിനിധാനംചെയ്‌തിരുന്ന ദിനേഷ്‌ പട്ടേലും വിമതരായി രംഗത്തുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top