18 April Thursday

ബിജെപിയുടെ അധികാരദുർവിനിയോഗം ലജ്ജാകരം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

ന്യൂഡൽഹി> പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക്‌ ബിജെപി അധികാരശക്തി ഉപയോഗിക്കുന്നത്‌ ലജ്ജാകരമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.

മഹാരാഷ്‌ട്രയിലെ ശിവസേന എംഎൽഎമാരെ ബിജെപി ഭരണത്തിലുള്ള ഗുജറാത്തിലേയ്‌ക്കും അസമിലേയ്‌ക്കും കടത്തിക്കൊണ്ടുപോയത്‌ അപലപനീയമാണ്‌. രണ്ട്‌ സംസ്ഥാനത്തെയും അധികാരസംവിധാനം ഉപയോഗിച്ചാണ്‌  ബിജെപി ഇത്‌ ചെയ്‌തത്‌.

മഹാരാഷ്‌ട്രയിലെ മഹാസഖ്യ സർക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മന്ത്രിമാർക്കും എംഎൽഎമാർക്കും എതിരായി കേന്ദ്ര ഏജൻസികളെയും ഉപയോഗിക്കുന്നു. ജനാധിപത്യം അട്ടിമറിക്കാൻ അധികാരദുർവിനിയോഗം നടത്തുന്നതിനെതിരായി പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യവിശ്വാസികളോടും പിബി ആഹ്വാനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top