20 April Saturday

ബിജെപി നേതാക്കൾക്ക്‌ കോഴ 1800 കോടി; യെദ്യൂരപ്പയുടെ ഡയറിയിൽ കോടികളുടെ അഴിമതി കണക്കുകൾ

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019

ന്യൂഡൽഹി> ആദായ നികുതി വകുപ്പിന്റെ പക്കലുള്ള ബിജെപി നേതാവ‌് ബി എസ‌് യെദ്യൂരപ്പയുടെ ഡയറിയിൽ കോടികളുടെ അഴിമതി കണക്കുകളെന്ന‌് കാരവൻ മാഗസീൻ. 1800 കോടി രൂപയോളം ബിജെപി കേന്ദ്ര നേതൃത്വത്തിനും, വിവിധ നേതാക്കൾക്കും, ജഡ്ജിമാർക്കും, അഭിഭാഷകർക്കും കൈമാറിയതായി സ്വന്തം കൈപ്പടയിൽ യെദ്യൂരപ്പ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാനൊണ‌് ആരോപണം.

ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി നൽകി. നിതിൻ ഗഡ്കരിക്കും അരുൺ ജയ്‌റ്റിലിക്കും 150 കോടി വീതം. രാജ്‌നാഥ്‌ സിങ്ങിന് 100 കോടി.‌ നിതിൻ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി നൽകി. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും 50 കോടി നൽകി. ജഡ്ജിമാർക്ക് 500 കോടി നൽകിയതായും യെദ്യൂരപ്പ സ്വന്തം കൈപ്പടയിൽ ഡയറിയിൽ എഴുതിയിട്ടുള്ളതായി പറയുന്നു.

കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്പത്തിക ഇടപാടുകളെല്ലാം യെദ്യൂരപ്പ രേഖപ്പെടുത്തി വച്ചിരിക്കുന്നത്. സ്വന്തം കൈപ്പടയിലാണ് കണക്കുകൾ യെദ്യൂരപ്പ എഴുതി വച്ചിട്ടുള്ളത്. എല്ലാ കണക്കുകളുടേയും താഴെ അദ്ദേഹം ഒപ്പിടുകയും ചെയ്തിട്ടുണ്ട്.  പില്‍കാലത്ത് ആദായ നികുതി വകുപ്പ് യെദ്യൂരപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഈ ഡയറികള്‍ പിടിച്ചെടുത്തു. എന്നാല്‍ ഇത്ര വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ ഇതിലെ വിവരങ്ങള്‍ പുറത്തു വരുന്നത്.  2017 മുതല്‍ ഈ രേഖകള്‍ ആദായനികുതി വകുപ്പിന്‍റെ കൈവശമുണ്ടെന്ന് കാരവാന്‍ പ്രസീദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top