27 September Wednesday

വിഷം ചീറ്റിയ 
ബിജെപിക്കാര്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

അപകീര്‍ത്തിക്കേസുകളില്‍ പ്രതിപക്ഷനേതാക്കളെ കുടുക്കുമ്പോള്‍, മതം പറഞ്ഞും വർഗീയ പ്രചാരണം നടത്തിയും വോട്ടുപിടിക്കുകയാണ് ബിജെപി നേതാക്കള്‍.ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള നീക്കത്തിന്‌ ബിജെപിയുടെ ഉന്നതനേതാക്കളും ജനപ്രതിനിധികളും നേതൃത്വം കൊടുക്കുന്നു. തീവ്രവര്‍​ഗീയതയും ഭീഷണികളും മുഴക്കി അധികാരത്തിലെത്തിയ കേന്ദ്ര മന്ത്രിമാരും എംപിമാരും എംഎൽഎമാരും ബിജെപിയിലുണ്ട്‌.

അമിത്‌ ഷാ 
(കേന്ദ്ര ആഭ്യന്തര മന്ത്രി)


രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ അതിനെ അമിത്‌ ഷാ നേരിട്ടത്‌ വർഗീയ പ്രചാരണത്തിലൂടെയാണ്‌. ഒരു പ്രകടനം നടന്നാൽ ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്നുപറയാൻ​ പറ്റാത്തിടത്താണ്​ രാഹുൽ ഗാന്ധി മത്സരിക്കുന്നതെന്നാണ്‌ പ്രസംഗിച്ചത്‌.

അനുരാഗ്‌ 0ാക്കൂർ
 (കേന്ദ്രമന്ത്രി)


സിഎഎ പ്രക്ഷോഭകരെ വെടിവയ്‌ക്കണമെന്ന്‌ ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്യമായി പ്രഖ്യാപിച്ചു. രാജ്യദ്രോഹികളെ വെടിവയ്‌ക്കൂ എന്ന മുദ്രാവാക്യം വിളിക്കുകയും അണികളെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസമാണ്‌ സമരക്കാർക്കുനേരെ വെടിവയ്‌പുണ്ടായത്‌.

ഗിരിരാജ്‌ സിങ്‌ 
(കേന്ദ്ര മന്ത്രി)


"1947ൽ മുസ്ലിങ്ങളെ മുഴുവൻ പാകിസ്ഥാനിലേക്ക്‌ അയക്കാത്തതിന്റെ ഫലമാണ്‌ ഇപ്പോൾ അനുഭവിക്കുന്നത്‌. വന്ദേമാതരം വിളിക്കാത്തവരും ഇന്ത്യയെ ബഹുമാനിക്കാത്തവരും ഇവിടെ ജീവിക്കാൻ യോഗ്യരല്ല. സോണിയ ഗാന്ധി വെളുത്ത ആളല്ലായിരുന്നെങ്കിൽ കോൺഗ്രസ്‌ അവരുടെ നേതൃത്വം അംഗീകരിക്കുമോ എന്നത്‌ സംശയമാണ്.'

കിരൺ റിജിജു 
(കേന്ദ്രമന്ത്രി)


"ഹിന്ദുക്കൾ ആളുകളെ മതം മാറ്റാത്തതിനാൽ ഇന്ത്യയിൽ ഹിന്ദു ജനസംഖ്യ കുറയുകയാണ്‌. ചുറ്റുമുള്ള ചില രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ തഴച്ചുവളരുന്നു.'

അനന്ത് കുമാർ 
ഹെഗ്‌ഡെ 
(എംപി, കർണാടക)

2018ൽ കേന്ദ്ര മന്ത്രിയായിരിക്കെ മതനിരപേക്ഷതയെന്ന വാക്ക്‌ നീക്കംചെയ്യാൻ ഭരണഘടന ഭേദഗതി ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചു. ഐഎഎസ്‌ ഉദ്യോഗസ്ഥനായ ശ്രീകാന്ത്‌ സെന്തിലിനെ രാജ്യദ്രോഹിയെന്നും പാകിസ്ഥാനിലേക്ക്‌ പോകാൻ ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം നാടകമായിരുന്നെന്ന്  അധിക്ഷേപിച്ചു.

നളിൻ കുമാർ കട്ടീൽ 
(എംപി, കർണാടക )


കർണാടക തെരഞ്ഞെടുപ്പ്‌ ടി​പ്പു സു​ൽ​ത്താ​നും സ​വ​ർ​ക്ക​റും ത​മ്മി​ലാ​ണ്​ മ​ത്സ​ര​മെ​ന്ന്‌ പറഞ്ഞ കട്ടീൽ ടിപ്പു​വി​ന്റെ ആ​ളു​ക​ളെ കൊ​ല്ല​ണ​മെ​ന്നും ആഹ്വാനം ചെയ്‌തു.
-
പ്രഗ്യാ സിങ് ഠാക്കൂർ 
(എംപി, 
മധ്യപ്രദേശ്‌)

"ഹിന്ദുക്കൾ കത്തികൾ മൂർച്ച കൂട്ടിവയ്‌ക്കണം. പച്ചക്കറി അരിയുന്ന കത്തിയാണെങ്കിലും മൂർച്ച കൂട്ടിവയ്‌ക്കണം. എപ്പോഴാണ്‌ ആവശ്യം വരികയെന്ന്‌ പറയാനാകില്ല. ക്രിസ്‌ത്യൻ മിഷണറിമാർ നടത്തുന്ന സ്ഥാപനങ്ങളിൽ കുട്ടികളെ പഠിപ്പിക്കരുത്.'

പർവേഷ്‌ വർമ 
(എംപി, ഡൽഹി)


മുസ്ലിങ്ങളെ ബഹിഷ്‌കരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹിയിൽ പൊതുയോഗത്തിൽ പ്രസംഗിച്ചു.

ആദിത്യനാഥ്‌ 
(യുപി മുഖ്യമന്ത്രി)

മുസ്ലിങ്ങളെ നിരന്തരം ലക്ഷ്യമിട്ടുള്ളതാണ്‌ ആദിത്യനാഥിന്റെ വാക്കും പ്രവൃത്തിയും. മുസ്ലിങ്ങളെ ഭീകരരെന്നും കലാപകാരികളെന്നും അധിക്ഷേപിച്ചു.

ഷാരൂഖ് ഖാൻ ഭീകരവാദിയാണെന്നും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയ്യിദും ഷാരൂഖും ഒരുപോലെയാണെന്നും പ്രസം​ഗിച്ചു. ആമിർ ഖാനെതിരെയും അധിക്ഷേപം ചൊരിഞ്ഞു.

അനിൽ വിജ്‌ 
(ഹരിയാന മന്ത്രി)

"മഹാത്മാ ഗാന്ധിയുടെ പേര് ഖാദിയുമായി ചേർന്നുതുടങ്ങിയ കാലംമുതൽ ഖാദിക്ക്‌ പുരോഗതിയില്ല. മഹാത്മാഗാന്ധി രൂപയിൽ വന്ന ദിവസംതന്നെ അതിന്റെ മൂല്യത്തകർച്ച ആരംഭിച്ചു.'

ഹരിഭൂഷൻ ഠാക്കൂർ ബച്ചൗൾ 
(എംഎൽഎ, ബിഹാർ)


"ഹിന്ദുകൾ ദസറയ്‌ക്ക്‌ രാവണന്റെ കോലം കത്തിക്കുന്നതുപോലെ മുസ്ലിങ്ങളെ മുഴുവൻ കത്തിക്കണം. ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിങ്ങളുടെ വോട്ടവകാശം റദ്ദാക്കി അവരെ രണ്ടാംനിര പൗരന്മാരാക്കണം.'

മായങ്കേശ്വര് സിങ്‌ 
(എംഎൽഎ, യുപി)

"നിങ്ങൾക്ക് (മുസ്ലിങ്ങള്‍ക്ക്) ഹിന്ദുസ്ഥാനിൽ ജീവിക്കണമെങ്കിൽ ‘രാധേ രാധേ’ എന്ന് പറയണം, അല്ലാത്തപക്ഷം വിഭജനസമയത്ത്‌ പാകിസ്ഥാനിൽ പോയവരെപ്പോലെ നിങ്ങൾക്കും പോകാം. നിങ്ങളെക്കൊണ്ട്‌ ഇവിടെ ഒരു പ്രയോജനവുമില്ല.'
(റിസേര്‍ച്ച് ഡെസ്ക്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top