29 March Friday

ത്രിപുരയിൽ ആക്രമണം തുടരുന്നു: ഇടതുമുന്നണി പ്രവർത്തകർക്ക്‌ സാമ്പത്തിക ഉപരോധം

സ്വന്തം ലേഖകൻUpdated: Wednesday Mar 8, 2023

ന്യൂഡൽഹി> ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ച്‌ അഞ്ചു ദിവസം പിന്നിട്ടിട്ടും ഇടതുമുന്നണി, കോൺഗ്രസ്‌ പ്രവർത്തകർക്കുനേരെയുള്ള ബിജെപി അക്രമങ്ങൾ തടയാതെ സർക്കാരും പൊലീസും. സിപിഐ എം സ്ഥാനാർഥിയായി സോനമുറയിൽനിന്ന്‌ വിജയിച്ച ശ്യാമൾ ചക്രവർത്തിയെ വധിക്കുമെന്ന ഭീഷണിസന്ദേശമെത്തി. പലയിടങ്ങളിലും ഇടതുമുന്നണി പ്രവർത്തകർക്ക്‌ ബിജെപി അക്രമി സംഘം സാമ്പത്തിക ഉപരോധമേർപ്പെടുത്തി. കടകൾ തുറക്കാനോ വാഹനങ്ങൾ നിരത്തിലിറക്കാനോ അനുവദിക്കുന്നില്ല.

അഗർത്തല റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, നാഗർജാല, ചന്ദ്രപൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇടതുമുന്നണി പ്രവർത്തകരുടെ ഓട്ടോയടക്കമുള്ള വാഹനങ്ങൾ തടയുകയാണ്‌. വാഹനമിറക്കണമെങ്കിൽ പണം നൽകണമെന്നാണ്‌ ഭീഷണി. ബർജാല, നർസിംഗർ എന്നിവിടങ്ങളിൽ പാർടി പ്രവർത്തകർക്കു പുറമെ പ്രതിപക്ഷ അനുഭാവികളുടെ കടകൾ തുറക്കരുതെന്ന്‌ ബിജെപി ഭീഷണിപ്പെടുത്തി. ബമൂതിയ മണ്ഡലത്തിൽ ഇരുപത്തഞ്ചിലധികം കടകളും വ്യാപാര സ്ഥാപനങ്ങളും കത്തിച്ചു. ബിജെപി സ്ഥാനാർഥിയായിരുന്ന കൃഷ്ണധൻ ദാസ് സിപിഐ എമ്മിന്റെ നയൻ സർക്കാരിനോട്‌ തോറ്റതിന്റെ പ്രതികാരമായാണ്‌ അക്രമങ്ങൾ.കടകൾ തുറക്കാനോ വാഹനങ്ങൾ നിരത്തിലിറക്കാനോ അനുവദിക്കുന്നില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top