06 December Wednesday
സ്‌കൂൾ പ്രവേശം, ആധാർ രജിസ്‌ട്രേഷൻ, 
പാസ്‌പോർട്ട്‌, ഡ്രൈവിങ്‌ ലൈസൻസ്‌ തുടങ്ങിയവയ്ക്കുള്ള രേഖയാകും ജനന സർട്ടിഫിക്കറ്റ്‌

ഒക്ടോബർ ഒന്നുമുതൽ ജനന സർട്ടിഫിക്കറ്റ്‌ നിർബന്ധം ; മരണ രജിസ്‌ട്രേഷനും നിർബന്ധമാക്കി

പ്രത്യേക ലേഖകൻUpdated: Thursday Sep 14, 2023



ന്യൂഡൽഹി
ഒക്‌ടോബർ ഒന്നുമുതൽ ജനിക്കുന്നവരുടെ സ്‌കൂൾ പ്രവേശം, ആധാർ രജിസ്‌ട്രേഷൻ, പാസ്‌പോർട്ട്‌, ഡ്രൈവിങ്‌ ലൈസൻസ്‌ തുടങ്ങിയവയ്‌ക്ക്‌ ജനന സർട്ടിഫിക്കറ്റ്‌ നിർബന്ധമാകും. വോട്ടർപട്ടികയിൽ രജിസ്റ്റർ ചെയ്യാനും സർക്കാർ ജോലികൾക്കും ജനന സർട്ടിഫിക്കറ്റ്‌ തന്നെ വേണ്ടിവരും.

കഴിഞ്ഞ പാർലമെന്റ്‌ സമ്മേളനത്തിൽ പാസാക്കിയ ജനന–-മരണ രജിസ്‌ട്രേഷൻ നിയമഭേദഗതി നിലവിൽ വരുന്നതോടെയാണിത്‌. രാജ്യത്തെ എല്ലാ ജനന–-മരണ രജിസ്‌ട്രേഷൻ രേഖകളും രജിസ്‌ട്രാർ ജനറൽ ഓഫ്‌ ഇന്ത്യ ഡാറ്റാശേഖരത്തിന്റെ ഭാഗമാകും. സംസ്ഥാനതലത്തിലും തദ്ദേശസ്ഥാപന തലത്തിലും ലഭ്യമാകുന്ന വിവരങ്ങൾ കേന്ദ്രവുമായി പങ്കിടേണ്ടത്‌ നിർബന്ധമാക്കുന്ന നിയമമാണ്‌ നിലവിൽവരിക.

ജനനം രക്ഷിതാക്കളുടെ ആധാർ നമ്പർ സഹിതം 21 ദിവസത്തിനകം മെഡിക്കൽ ഓഫീസർമാർ റിപ്പോർട്ട്‌ ചെയ്യണം. ജയിലുകൾ, സർക്കാർ മന്ദിരങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ, ലോഡ്‌ജുകൾ എന്നിവിടങ്ങളിൽ നടക്കുന്ന ജനനങ്ങളും അതത്‌ മാനേജർമാർ റിപ്പോർട്ട്‌ ചെയ്യണം. ദത്തെടുക്കുന്നവർ,  ഏക രക്ഷിതാവ്‌ എന്നിവരുടെ ആധാർ ഉപയോഗിച്ചും കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യാം. യഥാസമയം രജിസ്റ്റർ ചെയ്യാൻ കഴിയാതെ വന്നാൽ ഒരു വർഷത്തിനകം പിഴ അടച്ച്‌ ജില്ലാ രജിസ്‌ട്രാറുടെ അനുമതിയോടെ രജിസ്റ്റർ ചെയ്യാം. ഒരു വർഷത്തിനുശേഷം രജിസ്റ്റർ ചെയ്യണമെങ്കിൽ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി വേണ്ടിവരും. മരണ രജിസ്‌ട്രേഷനും ഒക്ടോബർ ഒന്നുമുതൽ നിർബന്ധമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top