20 April Saturday

മമത പ്രതിപക്ഷ ഐക്യം തകർക്കുന്നു: ബിമൻ ബസു

ഗോപിUpdated: Saturday Oct 9, 2021

videograbbed image



കൊൽക്കത്ത
ബിജെപി വിരുദ്ധ നിലപാട് എടുക്കുന്നതായി പറയുന്ന മമത ബാനർജിയും തൃണമൂലും യഥാർഥത്തിൽ പ്രതിപക്ഷ ഐക്യം തകർക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന്‌ ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു പറഞ്ഞു.

തൃണമൂലും മമതയും മാത്രമാണ് ബിജെപിക്ക്‌ ബദലെന്ന രീതിയിൽ സ്വയം പ്രതിഷ്ഠിക്കാനുള്ള പ്രചാരണതന്ത്രമാണ് മെനയുന്നതെന്നും കർഷക കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച റാലിയിൽ അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാരിനെതിരെ ബംഗാളിൽ ഇടതുപക്ഷം നടത്തുന്ന എല്ലാ സമരങ്ങളെയും മമത സർക്കാർ അടിച്ചമർത്താനാണ് തുനിയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top