26 April Friday

ബിഹാർ 2024ന്റെ സൂചന: യെച്ചൂരി

സ്വന്തം ലേഖകൻUpdated: Saturday Aug 13, 2022

സീതാറാം യെച്ചൂരി ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവിനെ സന്ദർശിച്ചപ്പോൾ ഫോട്ടോ: കെ എം വാസുദേവൻ

ന്യൂഡൽഹി> ബിഹാറിലെ രാഷ്‌ട്രീയമാറ്റം 2024ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സൂചനയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിഹാർ നിവാസിൽ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

ബിഹാറിനു പുറമേ ജാർഖണ്ഡ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി  തുടങ്ങി ഹിന്ദി ബെൽറ്റിൽ ബിജെപി അധികാരത്തിന്‌ പുറത്താണ്‌. കുറുക്കുവഴിയിലൂടെയാണ്‌ ബിജെപി സർക്കാരുകൾ രൂപീകരിക്കുന്നത്. രാജ്യത്തെ രക്ഷിക്കാൻ 2024ൽ ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കണം. ബിഹാറിൽ സിപിഐ എം സർക്കാരിന്റെ ഭാഗമാകില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top