12 July Saturday
നാട്ടുകാർ മന്ത്രി മന്ദിരത്തിലെത്തി മന്ത്രി പുത്രനെ തല്ലി

കുട്ടികളെ ഓടിക്കാൻ വെടിയുതിർത്ത മന്ത്രിപുത്രനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

videograbbed image


പട്ന
കൃഷിയിടത്തിൽ ക്രിക്കറ്റ് കളിച്ച കുട്ടികളെ വിരട്ടിയോടിക്കാൻ  വെടിയുതിർക്കുകയും  തോക്ക് കോണ്ട് മർദിക്കുകയും ചെയ്ത ബിഹാറിലെ ബിജെപി  മന്ത്രി നാരായൺ പ്രസാദിന്റെ മകൻ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്.  ബിഹാർ ടൂറിസം മന്ത്രി നാരായൺ പ്രസാദിന്റെ മകൻ നീരജ് കുമാ‌ർ,  നീരജിന്റെ അമ്മാവൻ  ഹരേന്ദ്ര പ്രസാദ് എന്നിവരടക്കമുള്ളവർക്കെതിരെയാണ് കേസ്. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ഹാർദിയ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. നീരജ് കുമാ‌റാണ് കുട്ടികളെ വിരട്ടിയോടിക്കാൻ വെടിവച്ചത്.

ഇത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ നീരജ്  തോക്കുകൊണ്ട് മർദിച്ചു. പിന്നാലെ നാട്ടുകാർ മന്ത്രി മന്ദിരത്തിലെത്തി നീരജ് കുമാറിനെയും സംഘത്തെയും മർദിച്ചു. മന്ത്രിയുടെ കാറും  തകര്‍ത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top