25 April Thursday

വനസംരക്ഷണ ഭേദഗതി ബിൽ പിൻവലിക്കണം ; രാജ്യവ്യാപക പ്രക്ഷോഭത്തിന് ഭൂമി അധികാർ ആന്ദോളൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023


ന്യൂഡൽഹി
ആദിവാസികളടക്കം വനത്തെയും വനവിഭവങ്ങളെയും ആശ്രയിച്ച്‌ കഴിയുന്നവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിർദിഷ്ട വനസംരക്ഷണ ഭേദഗതി ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ട്‌ ഭൂമി അധികാർ ആന്ദോളൻ പ്രക്ഷോഭത്തിലേക്ക്‌. കേന്ദ്രം തയ്യാറാക്കിയ ബിൽ ഉടൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട്‌ ഭൂമി അധികാർ ആന്ദോളന്റെ ഭാഗമായുള്ള അമ്പതോളം സംഘടനകൾ ജൂൺ 30ന്‌ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

രാജ്യത്തെ ധാതുസമ്പന്നമായ വനമേഖലകളെക്കൂടി കോർപറേറ്റുകൾക്ക്‌ തീറെഴുതുകയെന്ന ലക്ഷ്യത്തോടെയാണ്‌ ബില്ലെന്ന്‌ ഭൂമി അധികാർ ആന്ദോളൻ നേതാക്കളായ വിജൂ കൃഷ്‌ണൻ (കിസാൻസഭ), ഹന്നൻ മൊള്ള (കിസാൻ സഭ), പി കൃഷ്‌ണപ്രസാദ്‌ (കിസാൻസഭ), വിക്രം സിങ്‌ (കർഷക തൊഴിലാളി യൂണിയൻ), പ്രേം സിങ്‌ (കിസാൻ മഹാസഭ), സത്യവാൻ (കർഷക–- കർഷക തൊഴിലാളി സംഘടന), റോമ മല്ലിക്ക്‌ തുടങ്ങിയവർ വാർത്താസമ്മേമളനത്തിൽ പറഞ്ഞു.

വനത്തിന്റെ നിർവചനം അടക്കം മാറ്റംവരുത്തിയുള്ളതാണ്‌ നിർദിഷ്ട ബിൽ. റെയിൽ പാളത്തിനോടോ പൊതുനിരത്തിനോടോ ചേർന്നുള്ള വനപ്രദേശം, അന്താരാഷ്ട്ര അതിർത്തികൾ, നിയന്ത്രണരേഖകൾ എന്നിവിടങ്ങളിൽ നൂറു കിലോമീറ്റർ പരിധിക്കുള്ളിൽ വരുന്ന വനങ്ങൾ എന്നിവയെല്ലാം വനസംരക്ഷണ വ്യവസ്ഥകളിൽനിന്ന്‌ ഒഴിവാക്കി.  ഖനനാവശ്യങ്ങൾക്കും മറ്റുമായി വനഭൂമി കോർപറേറ്റുകൾക്ക്‌ വിട്ടുനൽകാനാണ് നീക്കമെന്നും നേതാക്കള്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top