ന്യൂഡൽഹി
ഭീമ കൊറേഗാവ് കേസിൽ അഞ്ച് വർഷമായി ജയിലിലായിരുന്ന ആദിവാസി അവകാശപ്രവർത്തകൻ മഹേഷ് റാവത്തിന് ബോംബെ ഹൈക്കോടതി ജാമ്യം നൽകി. യുഎപിഎ പ്രകാരം റാവത്തിനെതിരെ ചുമത്തിയ പല വകുപ്പുകളും നിലനിൽക്കുന്നതല്ലെന്ന് ജസ്റ്റിസുമാരായ എ എസ് ഗഡ്‌കരി, ശർമിള ദേശ്‌മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. റാവത്തിന് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും ദീർഘകാലം ജയിലിൽ കിടന്നതും പരിഗണിച്ച് ജാമ്യം നൽകുകയാണെന്ന് അറിയിച്ചു. ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ എൻഐഎ രണ്ടാഴ്‌ച സമയം ആവശ്യപ്പെട്ടു. ഹൈക്കോടതി ഒരാഴ്‌ച അനുവദിച്ചിട്ടുണ്ട്.
2018 ജനുവരി ഒന്നിന് പുലർച്ചെ പുണെയിലെ ഭീമ കൊറേഗാവിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട കേസിൽ യുഎപിഎ പ്രകാരം 16 പേരെയാണ് അറസ്റ്റ് ചെയ്‌തത്. ആറ് പേർക്ക് ജാമ്യം ലഭിച്ചു. റാഞ്ചിയിൽനിന്ന് അറസ്റ്റ് ചെയ്‌ത ഫാ. സ്റ്റാൻ സ്വാമി കസ്റ്റഡിയിലിരിക്കെ മരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..