19 April Friday

ബംഗാളിൽ ബന്ദ്‌ ഹർത്താലായി ; അടിച്ചമർത്താൻ ശ്രമിച്ച്‌ മമത

ഗോപിUpdated: Monday Sep 27, 2021


കൊൽക്കത്ത
ഭാരത്‌ ബന്ദ്‌ ബംഗാളിൽ ഹർത്താലായി. പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നെന്ന്‌ അവകാശപ്പെടുന്ന മമത സംസ്ഥാനത്ത് പ്രതിഷേധത്തെ അടിച്ചമർത്താനാണ്‌ ശ്രമിച്ചത്‌. പലയിടത്തും  തൃണമൂൽ–- ബിജെപി പ്രവർത്തകർ സമരം പൊളിക്കാൻ മുന്നിട്ടിറങ്ങി. എന്നാൽ, ബംഗാൾ ജനത ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഇടതുമുന്നണി സമരത്തിന്  പൂർണ പിന്തുണ നൽകി. പൊലീസ് അതിക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

ഖനികളിൽ ബഹുഭൂരിപക്ഷം തൊഴിലാളികളും ജോലിയിൽനിന്ന്‌ വിട്ടുനിന്നു.ചണമില്ലുകൾ പ്രവർത്തിച്ചില്ല. കൊൽക്കത്തയിൽ ഇടതുമുന്നണി സംഘടിപ്പിച്ച പ്രകടനത്തിന് സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top