26 April Friday
ഭാരത് ജോഡോ യാത്ര സമാപിച്ചു

കശ്‌മീരില്‍ പദയാത്ര നടത്താൻ ബിജെപിക്ക്‌ ധൈര്യമുണ്ടോയെന്ന് രാഹുൽ

ഗുൽസാർ നഖാസിUpdated: Tuesday Jan 31, 2023


ശ്രീനഗർ   
താൻ നടത്തിയതുപോലെ കശ്‌മീർ താഴ്‌വരയിൽ പദയാത്ര നടത്താൻ ബിജെപി നേതാക്കൾക്ക്‌ ധൈര്യമുണ്ടോയെന്ന്‌ രാഹുൽ ഗാന്ധി. ഭാരത്‌ ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി ശ്രീനഗറിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ തകർക്കുന്ന ആശയത്തിനെതിരായി പോരാടുകയെന്നതാണ്‌ പ്രധാന ലക്ഷ്യം. കശ്‌മീർ ജനത തന്നെ സ്വീകരിച്ചത്‌ ഹാൻഡ്‌ ഗ്രനേഡുമായല്ല; സ്‌നേഹം കൊണ്ടാണ്‌. അക്രമം നടത്തുന്നവർക്ക്‌ അത്‌ മനസ്സിലാകില്ല. നിരവധി പേരെ നഷ്‌ടപ്പെട്ട കശ്‌മീരികളെയും സുരക്ഷാസൈനികരുടെ കുടുംബത്തെയുംപോലെ അച്ഛന്റെയും മുത്തശ്ശിയുടെയും മരണം കണ്ട്‌ വളർന്നയാളാണ്‌ ഞാൻ. മോദിക്കും അമിത്‌ ഷായ്‌ക്കും  അജിത് ഡോവലിനെയും പോലുള്ളവർക്ക്‌ വേദനയെന്തെന്ന്‌ അറിയില്ല –- രാഹുൽ പറഞ്ഞു.

കനത്ത മഞ്ഞുവീഴ്‌ച അവഗണിച്ച്‌    ശ്രീനഗറിലെ ഷേർ-–-ഇ-–-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജ്ജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കശ്‌മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ്‌ അബ്‌ദുള്ള, മെഹ്‌ബൂബ മുഫ്‌തി എന്നിവർക്ക്‌ പുറമേ  സിപിഐ, ഡിഎംകെ, ജെഎംഎം തുടങ്ങി പതിനൊന്ന്‌ പ്രതിപക്ഷ കക്ഷിനേതാക്കളും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top