19 March Tuesday

ഉച്ചത്തിൽ പാട്ട്‌ വച്ചു; ബംഗാളിൽ വിവാഹച്ചടങ്ങിലേക്ക്‌ ബോംബേറ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കൊൽക്കത്ത> ബംഗാളിൽ ഉച്ചത്തിൽ പാട്ട്‌ വച്ചതിന് വിവാഹച്ചടങ്ങിലേക്ക് ബോംബേറ്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം രാത്രി മോമിൻപറയിലാണ് ആക്രമണമുണ്ടായത്. ചടങ്ങിൽ ഉച്ചത്തിൽ പാട്ട്‌ വച്ചത് ഒരു സംഘം പ്രദേശവാസികളെത്തി ചോദ്യം ചെയ്തു. എന്നാൽ, ഇത് വകവയ്‌ക്കാത്തതിനെത്തുടർന്ന് ബോംബേറ് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top