12 July Saturday

ബം​ഗാള്‍ ന​ഗരസഭാ തെരഞ്ഞെടുപ്പ് നീട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

കൊൽക്കത്ത > ബംഗാളിൽ നാലു ന​ഗരസഭകളിലേക്ക് 22ന് പ്രഖാപിച്ച തെരഞ്ഞെടുപ്പ് കോവിഡ് വ്യാപന സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന്‌ നീട്ടിവെച്ചു. ബിധാന്‍ നഗര്‍, ചന്ദന്‍ നഗര്‍, അസണ്‍സോള്‍ , സിലിഗുരി തെരഞ്ഞെടുപ്പ് ഫെബ്രുവരി 12ലേക്ക് നീട്ടി.തെരഞ്ഞെടുപ്പ് നീട്ടണമെന്ന് തൃണമൂൽ കോൺഗ്രസ് ഒഴികെ എല്ലാ കക്ഷികളും ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ തയ്യാറായിരുന്നില്ല. പകരം പ്രചാരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

തൃണമൂലിനെ സഹായിക്കുന്ന നിലപാടാണ് കമീഷന്‍ എടുത്തത്. ഇതിനെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ സമര്‍പ്പിച്ച പൊതു താൽപര്യ ഹര്‍ജി പരിഗണിച്ച് തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാന്‍ കോടതി കമീഷനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

കോവിഡ് വ്യാപനം തീവ്രമായതോടെ സിപിഐ എമ്മും ഇടതുമുന്നണിയും എല്ലാ പൊതു പരിപാടികളും റദ്ദാക്കി. ഈ മാസം നടക്കേണ്ട സിപിഐ എമ്മിന്റെ എല്ലാ ജില്ലാ സമ്മേളനങ്ങളും മാറ്റി. സംസ്ഥാനത്ത്‌ കോവിഡ് സ്ഥിരീകരണ നിരക്ക് 31 ശതമാനത്തിനു മുകളിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top