25 April Thursday

ബംഗാളിൽ അഴിമതിയും ദുര്‍ഭരണവും; മമത സർക്കാരിനെതിരെ ഇടതുമുന്നണി - കോൺഗ്രസ്‌ റാലികൾ

ഗോപിUpdated: Thursday Mar 30, 2023

കൊൽക്കത്ത > മമത സര്‍ക്കാരിന്‍റെ വന്‍ അഴിമതിയും ദുര്‍ഭരണവും അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍ അര്‍ഹമായ കേന്ദ്ര വിഹിതം ഉടന്‍ നല്‍കുക, ജനാധിപത്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയിച്ചുകൊണ്ട് ഇടതുമുണിയുടേയും കോൺഗ്രസിന്‍റേയും സംയുക്താഭിമുഖ്യത്തില്‍ കൊല്‍ക്കത്തയിലും ബംഗാളിന്‍റെ ഇതര ജില്ലകളിലും ബുധനാഴ്‌ച വന്‍ റാലികള്‍ അരങ്ങേറി.

ആയിരങ്ങള്‍ റാലികളിയില്‍ അണിനിരന്നു. കൊല്‍ക്കത്തയില്‍ മൗലാലി രാംലീലാ മൈതാനത്ത്‌ നിന്നാരംഭിച്ച റാലി എന്‍റാലി, ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡ്, പാര്‍ക്ക് സ്‌ട്രീറ്റ് എന്നിവിടങ്ങളില്‍ കൂടി കടന്ന്‌ പാര്‍ക്ക് സര്‍ക്കസ് മൈതാനിയില്‍  സമാപിച്ചു. പ്രകടനം കടന്നുവന്ന വീഥികളിലെല്ലാം ജനങ്ങള്‍ കൂട്ടത്തോടെ അതില്‍ പങ്കുചേർന്നു.

ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു, സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, പിബിയംഗം സൂര്യകാന്ത മിശ്ര, ഇടതുമുണി ഘടക കക്ഷി നേതാക്കള്‍ കോൺഗ്രസ് നേതാക്കള്‍ എന്നിവര്‍  നേതൃതം നല്‍കി. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാവരേയും മന്ത്രി സഭയില്‍ നിന്ന്‌പുറത്താക്കുക, കോഴവാങ്ങി നടത്തിയ നിയമനങ്ങളെല്ലാം റദ്ദാക്കുക, മന്ത്രിമാരും ഉദ്യോഗസ്ഥരും അഴതിയില്‍ കൂടി നേടിയ എല്ലാ പണവും സമ്പാദ്യവും കണ്ടുകെട്ടുക, പിന്‍വാതില്‍ നിയമനങ്ങള്‍ തടയുക, സര്‍ക്കാര്‍ ജോലികള്‍ അര്‍ഹരായവര്‍ക്കു മാത്രം ലഭ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങളും റാലി ഉയിച്ചു. നൂറു ദിവസത്തെ തൊഴിലുറപ്പ് പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന തുക മരവിപ്പിച്ചത് ഉടന്‍ റദ്ദാക്കി പദ്ധതി ഉടന്‍ പുനരാരംഭിക്കണമെന്നും റാലി ആവശ്യപ്പെട്ടു.



സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ നടന്നിട്ടില്ലാത്ത വന്‍ അഴിമതിയാണ് എല്ലാ മേഖലകളിലും നടമാടുന്നതെന്ന്‌ റാലിയ്ക്കു ശേഷം നടന്ന യോഗത്തില്‍ മുഹമ്മദ് സലിം പറഞ്ഞു. നിരവധി മന്ത്രിമാരും തൃണമൂല്‍ നേതാക്കളും ഇതില്‍ പങ്കാളികളാണ്. പലരും ഇതിനകം അറസ്റ്റിലായെങ്കിലും നിരവധി പേര്‍ ഇപ്പോഴും ഭരണത്തില്‍ തുടരുകയാണെന്നും മുഹമ്മദ്‌ സലീം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top