28 March Thursday

അദാനി ഇടപാടുകൾ സുപ്രീംകോടതി അന്വേഷിക്കണം: ബെഫി

സ്വന്തം ലേഖകൻUpdated: Monday Jan 30, 2023

ന്യൂഡൽഹി> അദാനി ഗ്രൂപ്പിന്റെ സംശയാസ്‌പദമായ ഇടപാടുകളെക്കുറിച്ച്‌ സുപ്രീംകോടതി മേൽനോട്ടത്തിൽ വിശദമായ അന്വേഷണം വേണമെന്ന്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ (ബെഫി) ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരും ചങ്ങാത്ത മുതലാളിമാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബഹുജന മുന്നേറ്റം സംഘടിപ്പിക്കണമെന്നും ബെഫി പ്രസ്‌താവനയിൽ പറഞ്ഞു.

മൂന്നുവർഷംകൊണ്ട്‌ അദാനിയുടെ സ്വത്തിൽ രണ്ടു ലക്ഷം കോടി രൂപ വർധിച്ചു. അദാനിയുടെ ഓഹരി വിലകളിൽ 800 ശതമാനത്തോളം ഉയർന്നതിനെത്തുടർന്നാണ് ഇത്‌.  കോവിഡിൽ ഇന്ത്യയുടെ ജിഡിപി എട്ട്‌ ശതമാനം ഇടിഞ്ഞപ്പോൾ അദാനിയുടെ ഓഹരിമൂല്യത്തിൽ ഓരോ മാസവും 56,700 കോടി കണ്ട്‌ വർധിച്ചു. ആകെ ആസ്‌തിയാകട്ടെ 81,000 കോടിയിൽനിന്ന്‌ 10 ലക്ഷം കോടിയായി.  അദാനിയുടെ കടലാസുകമ്പനികളെന്ന്‌ സംശയിക്കപ്പെടുന്ന മൗറീഷ്യസ്‌ കമ്പനികൾക്കെതിരായി കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ്‌  കാര്യങ്ങളിൽ അന്വേഷണം വേണമെന്നും ബെഫി ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top