25 April Thursday

ബിബിസി ഡോക്യുമെന്ററി 
വിലക്കിയതെങ്ങനെ ? 
കേന്ദ്രം രേഖ ഹാജരാക്കണം

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023


ന്യൂഡൽഹി
ഗുജറാത്ത്‌ വംശഹത്യയില്‍ നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയ ബിബിസി ഡോക്യുമെന്ററി വിലക്കിയ നടപടിയില്‍ രേഖകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാരിന്‌ സുപ്രീംകോടതി നിർദേശം. ഏപ്രിലിൽ കേസ്‌ വീണ്ടും പരിഗണിക്കുമ്പോൾ രേഖകൾ ഹാജരാക്കാൻ ജസ്റ്റിസുമാരായ സഞ്‌ജീവ്‌ ഖന്ന, എം എം സുന്ദരേഷ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം, അഡ്വ. പ്രശാന്ത്‌ഭൂഷൺ, മൊഹുവാമൊയിത്ര എംപി എന്നിവർ നൽകിയ ഹർജിയിലാണ്‌ ഇടപെടൽ.

കേന്ദ്രം ഡോക്യുമെന്ററി മരവിപ്പിച്ചത് 2021 ഐടി ചട്ടങ്ങളിലെ വകുപ്പുകൾ നൽകുന്ന അധികാരം ഉപയോഗിച്ചാണെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ സി യു സിങ്‌ ചൂണ്ടിക്കാട്ടി. ഐടി ചട്ടങ്ങളിലെ ചില വകുപ്പുകൾ ബോംബെ, മദ്രാസ്‌ ഹൈക്കോടതികൾ സ്‌റ്റേ ചെയ്‌തിട്ടുണ്ട്‌.
ഡോക്യുമെന്ററി വിലക്കിയ രേഖ പരസ്യപ്പെടുത്താൻ കേന്ദ്രം തയ്യാറായിട്ടില്ല. എന്നാൽ, സർക്കാർ വിലക്ക്‌ ഏർപ്പെടുത്തിയെന്ന്‌ ചൂണ്ടിക്കാ‌ട്ടി ഡോക്യുമെന്ററി കണ്ട വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുന്നു. അതിനാല്‍, വിലക്കുമായി ബന്ധപ്പെട്ട രേഖ ഹാജരാക്കാൻ നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top