24 April Wednesday

ഡോക്യുമെന്ററി നിരോധനം: കേന്ദ്രത്തെ വിമർശിച്ച്‌ പ്രമുഖർ

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിശിതമായി വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യന്‌ സെൻസർഷിപ് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച്‌ അക്കാദമിക്‌ വിദഗ്‌ധരും ശാസ്‌ത്രജ്ഞരും. സമൂഹത്തെയും സ്വന്തം സർക്കാരിനെയും കുറിച്ചറിയാനുള്ള പൗരരുടെ അവകാശം ലംഘിക്കുന്നതാണ്‌ കേന്ദ്ര നടപടിയെന്ന്‌ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

സർവകലാശാലകളിൽ പ്രദർശനം വിലക്കിയത്‌ അക്കാദമിക് സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അഞ്ഞൂറ്‌ പേർ ഒപ്പിട്ട പ്രസ്‌താവനയിലുണ്ട്‌. ഹാർഡ്‌വാർഡ്‌ സർവകലാശാലയടക്കം ലോകപ്രശസ്‌ത സ്ഥാപനങ്ങളിൽനിന്നുള്ളവരാണ്‌ പ്രസ്‌താവനയിൽ ഒപ്പുവച്ചത്‌.

ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും തുരങ്കം വയ്ക്കുന്നതാണ്‌ ഡോക്യുമെന്ററിയെന്ന കേന്ദ്രവാദം നിലനിൽക്കില്ല. ഗുജറാത്തുകാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ സമഗ്ര പരാജയമായിരുന്നെന്ന്‌ 2002ലെ മനുഷ്യാവകാശ കമീഷൻ റിപ്പോർട്ടിലുള്ളതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top