ന്യൂഡൽഹി
ഗുജറാത്തിലെ എൻജിഒ സമർപ്പിച്ച ഹർജിയിൽ ബിബിസിക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ്. ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യൻ’ എന്ന ഡോക്യുമെന്ററി രാജ്യത്തിന്റെയും പ്രധാനമന്ത്രിയുടെയും ജുഡീഷ്യറിയുടെയും പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ ബിബിസിക്ക് എതിരെ അപകീർത്തിക്കേസിൽ തുടർനടപടികൾ സ്വീകരിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയ ഡോക്യുമെന്ററി കേന്ദ്രസർക്കാരിനും ബിജെപിക്കും വലിയ തിരിച്ചടിയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..