18 April Thursday

രാമക്ഷേത്ര ഫണ്ട്‌ ശേഖരണം: ആർഎസ്‌എസിന്‌ പണം പിരിച്ചുനൽകാൻ പൊതുമേഖലാ ബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

ന്യൂഡൽഹി > അയോധ്യയിലെ രാമക്ഷേത്രനിർമാണത്തിന്‌ ഫണ്ട്‌ ശേഖരിക്കാൻ ആർഎസ്‌എസുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ പൊതുമേഖലാ ബാങ്ക്‌ ജീവനക്കാർക്ക്‌ നിർദേശം‌.

ബാങ്ക്‌ ഓഫ്‌ ബറോഡ ലഖ്‌നൗ സോണൽ മേധാവിയാണ്‌ പൊതുമേഖലാ സ്ഥാപനങ്ങളുടെ മതനിരപേക്ഷസ്വഭാവം തകർക്കുന്ന ഉത്തരവിറക്കിയത്‌. രാമക്ഷേത്രനിർമാണ ട്രസ്‌റ്റ്‌ തുറന്ന രണ്ട്‌ അക്കൗണ്ടിലേക്കും പരമാവധി തുക സമാഹരിച്ച്‌ നൽകാൻ ബാങ്ക്‌ ശാഖകൾ മുൻകൈ എടുക്കണമെന്ന്‌ ഉത്തരവിൽ ആവശ്യപ്പെട്ടു.  പ്രദേശത്തെ ആർഎസ്‌എസ്‌ പ്രമുഖുമായി ബന്ധം സ്ഥാപിച്ചുവേണം ഈ പ്രവർത്തനം നടത്തേണ്ടത്‌.

പ്രത്യേക കലക്‌ഷൻ ഏജന്റുമാരെ നിയോഗിക്കണം. മേഖല, സോണൽ തലങ്ങളിൽ മുൻകൈ എടുത്ത്‌ ശാഖകളിലും എടിഎമ്മുകളിലും ബിസിനസ്‌ കറസ്‌പോണ്ടന്റ്‌സ്‌ കേന്ദ്രങ്ങളിലും പ്രചാരണ ബോർഡുകളും ബാനറുകളും സ്ഥാപിക്കണം.
ഈ അക്കൗണ്ടുകളിലേക്കുള്ള വരുമാനവിവരങ്ങൾ അപ്പപ്പോൾ ശേഖരിച്ചുനൽകാൻ ഓരോ തലത്തിലും ചുമതലക്കാരെ നിയോഗിക്കണം. ജനുവരി 15 മുതൽ ഫെബ്രുവരി 28 വരെയാണ്‌ ഫണ്ട്‌ ശേഖരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top