27 April Saturday

പിഎഫ്ഐ നിരോധനം സൂചിപ്പിക്കുന്നത് രാജ്യത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്ന് എസ്ഡിപിഐ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

ന്യൂഡൽഹി>  പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിലുടെ ഭരണഘടന ജനങ്ങൾക്ക് നൽകുന്ന അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി  നടപ്പാക്കുന്നതെന്നും എസ്ഡിപിഐ .

ബിജെപി സർക്കാരിന്‍റെ തെറ്റായ നടപടികളെ എതിർക്കുന്നവർക്കെതിരെ അറസ്റ്റും റെയ്ഡും നടത്തി ആ സംഘടനകളെ നിരോധിക്കകയാണെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫെെസി ട്വിറ്ററിൽ നൽകിയ പ്രസ്താവനയിൽ  പറഞ്ഞു.ഭരണഘടന നൽകുന്ന അഭിപ്രായ, സംഘടന  സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നുവെന്നും എസ് ഡി പി ഐ ആരോപിച്ചു. 

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയെ നിരോധിച്ചിട്ടില്ല. എൻഐഎ തീവ്രവാദ വിരുദ്ധ സ്ക്വാഡുകളുമായി ചേർന്ന്  രാജ്യത്താകമാനം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിനും അറസ്റ്റുകൾക്കും ശേഷമാണ് നിരോധനം ഏർപ്പെടുത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top