24 April Wednesday

ജാമ്യം ലഭിച്ചിട്ടും മോചനം 
വൈകുന്നത്‌ ഒഴിവാക്കണം ; മാർഗനിർദേശവുമായി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023


ന്യൂഡൽഹി
ജാമ്യം ലഭിച്ചിട്ടും വിചാരണത്തടവുകാർ ജയിൽമോചിതരാകാൻ കാലതാമസം നേരിടുന്നത്‌ ഒഴിവാക്കാൻ മാർഗനിർദേശം പുറപ്പെടുവിച്ച്‌ സുപ്രീംകോടതി. ജാമ്യം അനുവദിച്ചതിന്റെ അടുത്ത ദിവസം കോടതികൾ തടവുകാരന്‌ ജയിൽസൂപ്രണ്ട്‌ മുഖേന ഉത്തരവ്‌ ഇ മെയിലിലൂടെ കൈമാറണം. ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റി സെക്രട്ടറി (ഡിഎൽഎസ്‌എ) ഉൾപ്പെടെയുള്ളവരെയും അറിയിക്കണം. ഡിഎൽഎസ്‌എ സെക്രട്ടറി നിയമസഹായം നൽകണം. ജാമ്യവ്യവസ്ഥ തടസ്സമുണ്ടാക്കുന്നതാണെങ്കിൽ തടവുകാരന്റെ സാമൂഹ്യ,സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചുള്ള  റിപ്പോർട്ട്‌ ഡിഎൽഎസ്‌എ കോടതിക്ക്‌ സമർപ്പിക്കണം.

ആവശ്യമെങ്കിൽ, തടവുകാരന്‌ ഇടക്കാല ജാമ്യം കോടതികൾ അനുവദിക്കണം. ഒരുമാസം കഴിഞ്ഞിട്ടും ജാമ്യവ്യവസ്ഥകൾ നടപ്പാക്കാൻ തടവുകാരന്‌ സാധിച്ചില്ലെങ്കിൽ കോടതികൾ ജാമ്യവ്യവസ്ഥ ഇളവുചെയ്യുന്നത്‌ പരിഗണിക്കണമെന്നും. ചില കേസുകളിൽ പ്രദേശവാസികൾ തന്നെ ഉറപ്പ്‌ നൽകണമെന്ന വ്യവസ്ഥ തടസ്സങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യമുണ്ടെങ്കിൽ ഇളവുനൽകണം–-  സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മൂന്ന്‌ അമിക്കസ്‌ക്യൂറിമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ജസ്‌റ്റിസ്‌ സഞ്‌ജയ്‌കിഷൻകൗൾ അധ്യക്ഷനായ ബെഞ്ച്‌ മാർഗനിർദേശം പുറപ്പെടുവിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top