29 March Friday

യെദ്യൂരപ്പയ്‌ക്കും മകനും ഹൈക്കോടതി നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021


ബംഗളൂരു
കർണാടക മുൻ മുഖ്യമന്ത്രി ബി എസ്‌ യെദ്യൂരപ്പ, മകനും ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റുമായ ബി വൈ വിജയേന്ദ്ര, മറ്റ്‌ കുടുംബാംഗങ്ങൾ, മുൻ മന്ത്രി എസ്‌ ടി സോമശേഖർ, ഐഎഎസ്‌ ഉദ്യോഗസ്ഥൻ എന്നിവർക്ക്‌ അഴിമതിക്കേസിൽ ഹൈക്കോടതി നോട്ടീസ്‌ അയച്ചു. ബംഗളൂരു വികസന അതോറിറ്റിയുടെ ഭവനനിർമാണ പദ്ധതിയുടെ കരാറുകാരിൽനിന്ന്‌ കോഴവാങ്ങിയെന്ന കേസിലാണ്‌ നടപടി. യെദ്യൂരപ്പയെയും സോമശേഖറിനെയും വിചാരണ ചെയ്യാൻ പ്രത്യേക കോടതി അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ സാമൂഹ്യപ്രവർത്തകൻ ടി ജെ എബ്രഹാം നൽകിയ ഹർജി പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ എസ്‌ സുനിൽ ദത്ത്‌ നോട്ടീസ്‌ അയക്കാൻ നിർദേശിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top