25 April Thursday

ആയുഷ്‌മാൻ ഭാരത്‌ : ഡിജിറ്റൽ ദൗത്യത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021


ന്യൂഡൽഹി
ആയുഷ്‌മാൻ ഭാരത്‌ ഡിജിറ്റൽ ദൗത്യത്തിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി പൗരൻമാർക്ക്‌ ആരോഗ്യവിവരം ഉൾക്കൊള്ളുന്ന തിരിച്ചറിയൽ കാർഡ്‌ നൽകും. 2020 ആഗസ്‌ത്‌ 15നാണ്‌ ഇതിന്റെ പൈലറ്റ്‌ പദ്ധതി പ്രഖ്യാപിച്ചത്‌. 130 കോടി ആധാർ ഉപയോക്താക്കളെയും 118 കോടി മൊബൈൽ ഉപയോക്താക്കളെയും 43 കോടി ജൻധൻ അക്കൗണ്ടിനെയും ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ടെന്ന് മോദി പറഞ്ഞു.

ആരോഗ്യസേവനം ഉറപ്പാക്കാൻ സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗിക്കുന്ന പദ്ധതിയാണ്‌ ആയുഷ്‌മാൻ ഭാരത്‌ ഡിജിറ്റൽ ദൗത്യം. ആറ്‌ സംസ്ഥാനത്തും കേന്ദ്രഭരണപ്രദേശങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top