ശ്രീനഗർ > ജമ്മു കശ്മീരിൽ അനന്ത്നാഗിന് പിന്നാലെ ബാരാമുള്ളയിലെ ഉറിയിലും ഭീകരരുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു.
റജൗരിക്കും അനന്ത്‌നാഗിനും പിന്നാലെയാണ് ഉറിയിലും സുരക്ഷാസേനയും ഭീകരരും തമ്മിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടലുണ്ടായത്. നുഴഞ്ഞുകയറിയെത്തിയ ഭീകരരെ സുരക്ഷാസേന വധിച്ചു. ഇവർ ലഷ്കർ ഭീകരരാണ് സംശയം. മൂന്നാമത്തെ ഭീകരന്റെ മൃതദേഹം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് സൈനിക പോസ്റ്റുകളിൽനിന്ന് വെടിവയ്പ്പുണ്ടായതായാണ് റിപ്പോർട്ട്.
അനന്ത്നാഗ് ജില്ലയിലുള്ള കോക്കർനാഗ് പ്രദേശത്ത് സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടൽ നാലാം ദിവസവും തുടരുകയാണ്. മേഖലയിൽ ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഡ്രോണുകൾ ഉപയോഗിച്ച് ഭീകരരുടെ സ്ഥാനം കണ്ടെത്താനാണ് ശ്രമം. പ്രദേശത്തെ കൊടുംവനത്തിനുള്ളിലെ കുന്നിലും ഗുഹകളിലും തമ്പടിച്ച രണ്ട് ഭീകരരാണ് ആക്രമണം തുടരുന്നതെന്ന് പൊലീസ് അധികൃതർ പറഞ്ഞു. പ്രദേശം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. സുരക്ഷാ സേനയ്‌ക്ക് പുറമെ സിആർപിഎഫും കശ്‌മീർ പൊലീസും രംഗത്തുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..