27 April Saturday

ഡൽഹിയിൽ സ്‌ത്രീകൾക്കെതിരായ അതിക്രമം 16.9 ശതമാനം കൂടി

സ്വന്തം ലേഖകൻUpdated: Friday Aug 12, 2022

ന്യൂഡൽഹി> ഡൽഹിയിൽ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 16.9 ശതമാനം വർധന. 2021 ജനുവരി ഒന്ന്‌ മുതൽ  ജൂലൈ 15 വരെയുള്ള ആദ്യ പാദത്തിൽ 6747 കേസ്‌ രേഖപ്പെടുത്തിയപ്പോൾ 2022ലെ സമാന കാലയളവിലെ കുറ്റകൃത്യങ്ങളുടെ എണ്ണം 7887 ആയി കുതിച്ചു. ഡൽഹി പൊലീസാണ്‌ കണക്കുകൾ പുറത്തുവിട്ടത്‌. ദിവസവും ആറുസ്‌ത്രീകൾ ലൈംഗികപീഡനത്തിന്‌ ഇരയാകുന്നുണ്ട്‌.

സ്‌ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിൽ 17 ശതമാനമാണ്‌ വർധന. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലീസ്‌ സ്‌ത്രീസുരക്ഷയുടെ കാര്യത്തിൽ പരാജയമാണെന്ന്‌ തെളിയിക്കുന്നതാണ്‌ പൊലീസ്‌ പുറത്തുവിട്ട കണക്കുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top