ന്യൂഡല്‍ഹി
ഹരിയാനയിലെ നൂഹില്‍ രണ്ടുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.നാളെവരെ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.കോണ്‍ഗ്രസ് എംഎല്‍എ മമന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ജുലൈ 31ന് നൂഹിലെ ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്രയുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമുയര്‍ന്നിരുന്നു.ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസ് മമന്‍ ഖാനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..