26 April Friday

ബി ടെക്ക് പരീക്ഷകൾ മാറ്റിവെക്കണം; സാങ്കേതിക സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

തിരുവനന്തപുരം> കേവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ ബി ടെക്ക് പരീക്ഷകൾ പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ട് സർവകലാശാലയ്ക്ക് മുന്നിൽ എസ് എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചു. കേരളത്തിലെ പല എൻജിനീയറിങ് കോളേജുകളും കോവിഡ് ക്ലസ്റ്റർ ആയ സാഹചര്യത്തിലുമാണ് എസ് എഫ് ഐ പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

ജനുവരി 31ന് തുടങ്ങാനിരിക്കുന്ന ബി ടെക്ക് പരീക്ഷകൾ അടിയന്തര പ്രാധാന്യത്തോടുകൂടി പുനഃക്രമീകരിക്കാൻ യൂണിവേഴ്‌സിറ്റി തയ്യാറാകാത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് എസ് എഫ് ഐ ടെക്നൊസ് സംസ്ഥാന കൺവീനർ ആദിൽ അഹമ്മദ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top