കൊൽക്കത്ത
അഴിമതി ആരോപണങ്ങൾക്ക് വിധേയരായ തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേർന്നാൽ കേസിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കാമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസറ. അല്ലെങ്കിൽ ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾ നിരന്തരം അവരെ അന്വേഷിച്ച് എത്തും. അതിൽനിന്ന് ഒഴിവാകണമെങ്കിൽ താനുമായി ബന്ധപ്പെടാനും ഹസറ നിർദ്ദേശിച്ചു. ബോൾപ്പൂരിൽ നടന്ന ബിജെപിയുടെ റാലിയിലാണ് ഹസറ തൃണമൂൽ നേതാക്കൾക്ക് പരസ്യമായ വാഗ്ദാനം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..