19 April Friday

കാലിക്കടത്ത്‌ കേസ്‌ : മമതയുടെ വിശ്വസ്‌തൻ അറസ്‌റ്റിൽ

ഗോപിUpdated: Friday Aug 12, 2022

image credit Anubrata Mondal twitter


കൊൽക്കത്ത
പാർഥാ ചാറ്റർജിക്കു പിന്നാലെ മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസ്‌ ബിർഭും ജില്ലാ പ്രസിഡന്റുമായ അനുബ്രത മണ്ഡലിനെ സിബിഐ അറസ്റ്റ്‌ ചെയ്തു. അതിർത്തിക്കപ്പുറത്തേക്ക്‌ കന്നുകാലികളെ കടത്തിയ കേസുമായി ബന്ധപ്പെട്ടാണ്‌ അറസ്റ്റ്‌. വ്യാഴാഴ്‌ച സിആർപിഎഫ്‌ ജവാൻമാരുടെ സഹായത്തോടെ വീടുവളഞ്ഞാണ്‌ മണ്ഡലിനെ അറസ്‌റ്റ്‌ ചെയ്‌തത്‌.

2020ലാണ്‌ സിബിഐ കേസ്‌ ഏറ്റെടുത്തത്‌. പത്ത്‌ തവണ നോട്ടീസ്‌ അയച്ചിട്ടും മണ്ഡൽ ചോദ്യം ചെയ്യലിന്‌ ഹാജരായില്ലെന്ന്‌ സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്‌ച ഹാജരാകാൻ നോട്ടീസ്‌ നൽകി. ഹാജരാകാത്തതിനെത്തുടർന്നാണ്‌ അറസ്‌റ്റ്‌.

വ്യാഴാഴ്ച ബോൾപ്പുരിലെ മണ്ഡലിന്റെ വീട്ടിലെത്തി ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്‌ രേഖപ്പെടുത്തിയത്. മണ്ഡലിന്റെ  ഗണ്‍മാന്‍ സൈഗാള്‍ ഹൊസൈനും അറസ്റ്റിലായി.   നേരത്തേ സ്‌കൂൾ അധ്യാപക നിയമന അഴിമതി കേസിൽ മുൻ മന്ത്രി പാർഥാ ചാറ്റർജി ഉൾപ്പെടെയുള്ള തൃണമൂൽ നേതാക്കൾ അറസ്‌റ്റിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top