24 April Wednesday

ഭീമ കൊറേഗാവ്‌ : തെൽ‌തുംബ്‌ദെയുടെ ജാമ്യം നിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020


മുംബൈ
ഭീമ കൊറേഗാവ്‌ കേസിൽ  ആനന്ദ് തെൽ‌തുംബ്‌ദെയുടെ ജാമ്യാപേക്ഷ എൻഐഎ കോടതി നിരസിച്ചു. 90 ദിവസം കഴിഞ്ഞിട്ടും എൻഐഎ കുറ്റപത്രം സമർപ്പിക്കാതിരുന്നതിനെ തുടർന്നാണ്‌ തെൽതുംബ്‌ദെ ജാമ്യാപേക്ഷ നൽകിയത്‌. എന്നാൽ പ്രത്യേക കോടതി കുറ്റപത്രം സമർപ്പിക്കാനുള്ള ദിവസം നീട്ടി ‌നൽകുകയായിരുന്നു. 90 ദിവസംകൂടിയാണ്‌ നീട്ടി നൽകിയത്‌. പുണെയിലെ ശനിവർവാഡയിൽ നടന്ന ഒരു പരിപാടിയിൽ 2017 ഡിസംബർ 31 ന് തെൽ‌തുംബ്‌ദെ പ്രകോപനപരമായ പ്രസംഗിച്ചുവെന്നും ഇത് 2018 ജനുവരിയിൽ ഭീമ- കൊറേഗാവിൽ നടന്ന അക്രമത്തിന് കാരണമായെന്നും മഹാരാഷ്ട്രയിലുടനീളം പ്രക്ഷോഭത്തിന്‌ വഴിവച്ചുവെന്നുമാണ്‌ കേസ്‌.ഈ പരിപാടിയുടെ സംഘാടകൻ തെൽ‌തുംബ്‌ദെയാണെന്നും മാവോയിസ്റ്റ്‌ സംഘടനകളാണ്‌ ഇതിനു പിന്നിലെന്നുമാണ്‌ എൻഐഎയുടെ വാദം.  കേസിൽ 11 സാമൂഹ്യ പ്രവർത്തകരാണ്‌ അറസ്റ്റിലായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top