03 October Tuesday

അംബേദ്കര്‍ ജയന്തി ആഘോഷിച്ചതിന് ദളിത് യുവാവിനെ വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

മുംബൈ
മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ച ദളിത് യുവാവിനെ വെട്ടിക്കൊന്നു. ഇരുപത്തിനാലുകാരനായ അക്ഷയ് ഭലേറാവുവിനെ കൊന്ന സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് കൊല നടത്തിയത്.  സഹോദരനൊപ്പം നടന്നു പോകുന്ന ഭലേറാവുവിനെ ഇവര്‍ ആക്രമിക്കുകയായിരുന്നു.  സഹോദരന്‍ ആകാശിനും ​ഗുരുതര പരിക്കുണ്ട്.

ഏപ്രില്‍ 14ന്  അംബേദ്കര്‍ ജയന്തി ആഘോഷത്തില്‍ പങ്കെടുത്തതുമുതല്‍ ഭലേറാവു ഇവരുടെ നോട്ടപ്പുള്ളിയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top