24 April Wednesday

മോശം കാലാവസ്ഥ; അമർനാഥ്‌ യാത്ര നിർത്തിവെച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

Amarnath photo credit: twitter.com

ന്യൂഡൽഹി> മോശം കാലാവസ്ഥയെ തുടർന്ന്‌ അമർനാഥ്‌ യാത്ര താൽക്കാലികമായി നിർത്തിവെച്ചു. കനത്ത മഴയും ചിലയിടത്ത്‌ മണ്ണിടിച്ചിലുമുണ്ടായതാണ്‌ യാത്ര നിർത്താൻ കാരണം. അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിലെ നുൻവാനിലും  ഗന്ദർബാൽ ജില്ലയിലെ ബാൽതാലിലുമുള്ള  ബേസ്‌  ക്യാമ്പുകളിൽ നിന്ന്‌ ആർക്കും മുന്നോട്ട്‌ യാത്രാനുമതിയില്ല.

നിലവിൽ 5,000 തീർത്ഥാടകർ ലക്ഷ്യസ്ഥാനമായ അമർനാഥ്‌ ഗുഹയിലെത്തിയെന്നാണ്‌ കണക്ക്‌. മറ്റൊരു ബാച്ചിൽ  6,351 പേർ യാത്രതിരിച്ചിട്ടുണ്ട്‌. പിർ പഞ്ചൽ പർവതങ്ങളിലെ 3,888 മീറ്റർ ഉയരത്തിലുള്ള ലിഡർ വാലിയിലെ ഗുഹയിലേയ്‌ക്കുള്ള യാത്രയിൽ കാലാവസ്ഥ നിർണായകമാണ്‌. രണ്ടു വർഷത്തിന്‌ ശേഷം ആരംഭിച്ച യാത്രയിൽ മൂന്ന്‌ ലക്ഷം പേരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top