18 April Thursday
കനത്ത സുരക്ഷ

അമർനാഥ്‌ തീർഥാടനം ഇന്നുമുതൽ ; പ്രതീക്ഷിക്കുന്നത് മൂന്നുലക്ഷത്തോളം 
തീർഥാടകരെ

ഗുൽസാർ നഖാസിUpdated: Thursday Jun 30, 2022


ശ്രീനഗർ
മൂന്നുവർഷമായി നിർത്തിവച്ചിരുന്ന അമർനാഥ്‌ തീർഥയാത്രയ്‌ക്ക്‌  വ്യാഴാഴ്‌ച തുടക്കമാകും. കശ്‌മീരിലെ സുരക്ഷാസ്ഥിതി സങ്കീർണമായി തുടരുന്നതിനാൽ മുമ്പെങ്ങുമില്ലാത്തവിധം വൻ സുരക്ഷയാണ്‌ ഏർപ്പെടുത്തിയത്.

ജൂൺ മുപ്പതിന്‌ ആരംഭിച്ച്‌ ആഗസ്‌ത് 11ന്‌ അവസാനിക്കുന്ന അമർനാഥ്‌ യാത്രയിൽ മൂന്നുലക്ഷത്തോളം തീർഥാടകരെ പ്രതീക്ഷിക്കുന്നു.  ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ 2019ൽ യാത്ര നിർത്തിവച്ചപ്പോൾ തുടർന്നുള്ള വർഷങ്ങളിൽ കോവിഡ്‌ വ്യാപനം തടസ്സമായി.ഭീകരാക്രമണ സാധ്യതയെത്തുടർന്ന്‌ പൊലീസും അർധസൈനിക വിഭാഗങ്ങളും പാതയുടെ എല്ലായിടത്തും നിലയുറപ്പിച്ചിട്ടുണ്ട്.

ഇറാഖ്‌, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഭീകരർ വാഹനങ്ങളിൽ കാന്തസഹായത്തോടെ ഉറപ്പിക്കുന്ന സ്റ്റിക്കി ബോംബുകൾ കശ്‌മീരിലും കണ്ടെത്തിയിരുന്നു. തുടർന്ന്‌ സുരക്ഷാസേനയുടെയും  തീർഥാടകരുടെയും വാഹനങ്ങൾ കൃത്യമായ അകലത്തിൽ സഞ്ചരിക്കണമെന്നും  വാഹനങ്ങളിൽ ബോംബുറപ്പിക്കാൻ സാധ്യതയുള്ളതിനാൽ വാഹനത്തിനൊപ്പം എപ്പോഴും ആളുണ്ടാകണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top