ചണ്ഡിഗഡ്> ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നാരോപിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ വിമര്‍ശിച്ച് പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. 2018ല്‍ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒമ്പത് എ വിഭാഗം ഭീകരരുടെ പട്ടിക കൈമാറിയെങ്കിലും കനേഡിയന്‍ പ്രധാനമന്ത്രി അത് അവഗണിച്ചെന്ന് അദ്ദേഹം പറഞ്ഞു. ക്യാനഡയുടെ ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ വെളിവാക്കുന്നതാണിത്. ക്യാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്കും ഹിന്ദു ആരാധനാലയങ്ങൾക്കും നേരെയുള്ള മുൻകാല ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവർക്കെതിരെ സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും അമരീന്ദര്‍ സിങ് ചോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..