29 March Friday

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

ന്യൂഡല്‍ഹി> പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചു.അടുത്ത വര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി അമരീന്ദര്‍ രാജിവെച്ചത്.

ഗവര്‍ണര്‍ക്ക് രാജി കൈമാറിയതായി അമരീന്ദറിന്റെ മകന്‍ രനീന്ദര്‍ സിംഗ് അറിയിച്ചു.ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുന്ന ചിത്രം സഹിതം രാജി വാര്‍ത്ത രനീന്ദര്‍ ട്വീറ്റ് ചെയ്തു.

രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസാരിച്ച അമരീന്ദര്‍ അപമാനം സഹിച്ച് സ്ഥാനത്ത് തുടരാനില്ലെന്ന് അറിയിച്ചു. ഇത് മൂന്നാം തവണയാണ് താന്‍ അവഹേളിക്കപ്പെടുന്നതെന്ന് അദ്ദേഹം സോണിയ ഗാന്ധിയോട് പറഞ്ഞു.

അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്ന് ഭൂരിപക്ഷം എംഎല്‍എമാരും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് രാജിക്കാര്യം പാര്‍ട്ടി അമരീന്ദറിനോട് ആവശ്യപ്പെടുകയായിരുന്നു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top