25 April Thursday

അമരീന്ദർ ഇന്ന്‌ പുതിയ പാർടി പ്രഖ്യാപിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

photo credit Captain Amarinder Singh facebook


ന്യൂഡൽഹി
പഞ്ചാബിൽ കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്‌ ബുധനാഴ്‌ച പുതിയ പാർടി പ്രഖ്യാപിച്ചേക്കും. ചണ്ഡീഗഢിൽ  ബുധന്‍ പകൽ 11ന്‌ അമരീന്ദർ വാർത്താസമ്മേളനം വിളിച്ചു.

പഞ്ചാബ്‌ ലോക്‌ കോൺഗ്രസ്‌ എന്ന പേരിലാകും പുതിയ പാർടി. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കെ അമരീന്ദറിന്റെ പാർടി രൂപീകരണം കോൺഗ്രസിന്‌ ക്ഷീണമാകും.

പാക്‌ മാധ്യമപ്രവർത്തക അരൂസ അലവുമായി അമരീന്ദറിനുള്ള സൗഹൃദം ഉയർത്തി പ്രതിരോധിക്കാനാണ്  കോൺഗ്രസ്‌ നീക്കം. അരൂസ ഐഎസ്‌ഐ ഏജന്റാണെന്ന്‌ കോൺഗ്രസ്‌ ആക്ഷേപിക്കുന്നു. ഇതേക്കുറിച്ച്‌ പഞ്ചാബ്‌ സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top