29 March Friday
ഗുജറാത്ത്‌ കലാപത്തിനു പിന്നാലെ ഐഎഎസ്‌ 
 ഉപേക്ഷിച്ച ഹർഷ്‌ മന്ദറും ചുരുക്കപ്പട്ടികയിൽ

ആൾട്ട്‌ ന്യൂസ്‌ സ്ഥാപകർക്ക്‌ 
സമാധാന നൊബേൽ ശുപാർശ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

പ്രതിക്‌ സിൻഹ / മൊഹമ്മദ്‌ സുബൈർ

ന്യൂഡൽഹി> വ്യാജവാർത്തകളെ തുറന്നുകാട്ടുന്ന മാധ്യമസ്ഥാപനം ആൾട്ട്‌ ന്യൂസിന്റെ സ്ഥാപകരായ മൊഹമ്മദ്‌ സുബൈർ, പ്രതിക്‌ സിൻഹ എന്നിവരെ ഈ വർഷത്തെ സമാധാന നൊബേൽ പുരസ്‌കാരത്തിന്‌ ശുപാർശ ചെയ്‌തു. മേന്മയേറിയ മാധ്യമ പ്രവർത്തനം മുൻനിർത്തിയാണ്‌ ശുപാർശ. ഗുജറാത്ത്‌ കലാപത്തിനു പിന്നാലെ ഐഎഎസ്‌ രാജിവച്ച്‌ വർഗീയ സംഘർഷങ്ങൾക്കെതിരെ സമാധാന സന്ദേശം പ്രചരിപ്പിക്കുന്ന എഴുത്തുകാരൻ ഹർഷ്‌ മന്ദറും പട്ടികയിലുണ്ട്‌. കർവാൻ- ഇ-മൊഹബത്ത് (കാരവാൻ ഓഫ്‌ ലൗ) എന്ന പേരിലാണ്‌ അദ്ദേഹത്തിന്റെ സമാധാന പ്രവർത്തനം. ആകെ 251 വ്യക്തികളും 92 സംഘടനകളുമടക്കം 343 പേരാണ്‌ ഓസ്ലോ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ചുരുക്കപ്പട്ടികയിലുള്ളത്‌.

2018ൽ മോദി ഭരണത്തെ വിമർശിച്ച്‌ സിനിമാരംഗം ട്വീറ്റ്‌ ചെയ്‌തതിന്‌ സുബൈറിനെ ജൂണിൽ അറസ്റ്റ്‌ ചെയ്‌തിരുന്നു. പൊലീസ്‌ നടപടിയെ ശക്തമായി വിമർശിച്ച സുപ്രീംകോടതിയാണ്‌ ഒരു മാസത്തിനുശേഷം മോചിപ്പിച്ചത്‌. ബിജെപി ഐടി സെല്ലടക്കം പടച്ചുവിടുന്ന വ്യാജവാർത്തകൾ കൈയോടെ പിടിച്ചതാണ്‌ വേട്ടയാടലിനു പിന്നിൽ. വെള്ളിയാഴ്‌ചയാണ്‌ നോർവീജിയൻ നൊബേൽ കമ്മിറ്റി പുരസ്‌കാരം പ്രഖ്യാപിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top