26 April Friday

താജ്‌മഹലിലെ 
പൂട്ടിക്കിടക്കുന്ന മുറി തുറക്കേണ്ട ; രൂക്ഷവിമര്‍ശത്തോടെ ബിജെപി നേതാവിന്റെ ഹർജി തള്ളി അലഹബാദ്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

videograbbed image


ന്യൂഡൽഹി
താജ്‌മഹലിലെ പൂട്ടിക്കിടക്കുന്ന 22 മുറികളിൽ ഹിന്ദു വിഗ്രഹമുണ്ടെന്നും പരിശോധനയ്‌ക്ക്‌ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ സമിതി രൂപീകരിക്കണമെന്നുമുള്ള  ബിജെപി നേതാവിന്റെ ഹർജി അലഹബാദ്‌ ഹൈക്കോടതി തള്ളി. ചരിത്രപരമായ കാര്യം തീരുമാനിക്കുന്നത്‌ കോടതിയല്ല, ചരിത്രകാരന്മാരാണെന്നും ജസ്‌റ്റിസ്‌ ഡി കെ ഉപാധ്യായയും സുഭാഷ്‌ വിദ്യാർഥിയും അടങ്ങിയ ഡിവിഷൺ ബെഞ്ച്‌ വ്യക്തമാക്കി. ഹർജിക്കാരനായ രാജ്‌നീഷ്‌ സിങ്ങിനെ കോടതി രൂക്ഷമായി വിമർശിച്ചു. "നാളെ നിങ്ങൾ ഈ കോടതിയിലെ ജഡ്‌ജിമാരുടെ ചേംബർ പരിശോധിക്കാൻ ആവശ്യപ്പെടില്ലേ'യെന്ന്‌ കോടതി ചോദിച്ചു.

താജ്‌മഹൽ പുരാതന ശിവക്ഷേത്രമായ തേജോ മഹളാണെന്നാണ് ഹർജിക്കാരന്റെ വാദം. ഇവയെല്ലാം നീതീകരിക്കാനാകാത്ത വാദമാണെന്നും നിങ്ങൾ വിശ്വസിക്കുന്ന ചരിത്രത്തിലേക്ക്‌ കോടതിയെ വലിച്ചിഴയ്ക്കരുതെന്നും ഡിവിഷൺ ബെഞ്ച്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top