26 April Friday

കേന്ദ്രത്തിന്റെ ജനവിരുദ്ധ നിലപാടുകൾ; ഫെബ്രുവരി 23,24 തീയതികളിൽ തൊഴിലാളി സംഘടനകളുടെ പൊതുപണിമുടക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

ന്യൂഡൽഹി > കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ഫെബ്രുവരി 23,24 തീയതികളില്‍ തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്ക്‌. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക - തൊഴിലാളി വിരുദ്ധ, കോര്‍പ്പറേറ്റ് അനുകൂല നിലപാടുകൾക്കെതിരെയാണ്‌ പണിമുടക്ക്.

പണിമുടക്കിനു മുന്നോടിയായി മേഖലാ തലത്തില്‍ മനുഷ്യ ചങ്ങല, പന്തം കൊളുത്തി പ്രകടനം, പ്രതിഷേധ ജാഥകള്‍ ഉള്‍പ്പടെ നടത്തുമെന്നും തൊഴിലാളി സംഘടനകള്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കുക, സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക, കോവിഡ് മുന്നണി പോരാളികള്‍ക്ക് സംരക്ഷണവും ഇന്‍ഷുറന്‍സ് സൗകര്യങ്ങളും ഒരുക്കുക, സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ പണി മുടക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top